KOYILANDY DIARY

The Perfect News Portal

റസീഖിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് കൃഷിഭവനിൽ പൊതുദർശനത്തിന് വെക്കും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ ബാലുശ്ശേരി പനായി സ്വദേശി മംഗലശ്ശേരി മീത്തൽ റസീഖിന്റെ മൃതദേഹം വെളളിയാഴ്ച രാവിലെ 10.30 കൊയിലാണ്ടി കൃഷിഭവനിൽ പൊതുദർശനത്തിന് വെക്കുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് റസീഖിനെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതിന്‌ശേഷം വീട്ടിലേക്ക് പോയതായിരുന്നു. രണ്ട് വർഷമായി കൊയിലാണ്ടി കൃഷിഭവനിൽ ജോലിചെയ്ത് വരികയായിരുന്നു റസീഖ്. കൊയിലാണ്ടി കൃഷിഭവനിലെ സൗമ്യ സ്വഭാവക്കാരനായിരുന്ന റസീഖിന്റെ മരണം കർഷകരെയും ജീവനക്കാരെയും ദുഖത്തിലാക്കിയിരിക്കുകയാണ്.

മൃതദേഹം കൊയിലാണ്ടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2.30ന് ബാലുശ്ശേരി പനായി ജുമാ മസ്ജിദ് പള്ളിയിൽ മയ്യത്ത് നിസ്‌ക്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
.

Advertisements

Leave a Reply

Your email address will not be published. Required fields are marked *