റയൽ മാഡ്രിഡ് തിരുവങ്ങൂർ കപ്പ് നേടി
കൊയിലാണ്ടി; ഫുട്ബോൾ ലവേഴ്സ്, തിരുവങ്ങൂർ പ്രീമിയർ ലീഗ് എന്ന പേരിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്തു. മത്സരം ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. കപ്പ് നേടിയ റയൽ മാഡ്രിഡ് തിരുവങ്ങൂരിനും, മറ്റ് വിജയികള്‍ക്കും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു.