KOYILANDY DIARY

The Perfect News Portal

രോഗികളുടെ ഫോണ്‍ നിരീക്ഷണം: ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ നിരീക്ഷണം തടയണമെന്നരമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ ആവശ്യമുള്ളു എന്നുള്ളസര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ്‌എസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ച് തള്ളിയത് .

രോഗികളുടെഫോണ്‍ വിളി വിവരങ്ങളും ടവര്‍ ലൊക്കേഷനും ഒരുമിച്ചേ നല്‍കാനാവൂ എന്ന് സേവന ദാദാക്കള്‍ അറിയിച്ചുവെന്നും കോള്‍ വിവരങ്ങള്‍ ആവശ്യമില്ലന്നും പതിനാലു ദിവസം കഴിഞ്ഞാല്‍ കോള്‍ഡേറ്റ നശിപ്പിക്കുമെന്നുംസര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.

ഇതുവരെ ശേഖരിച്ച കോള്‍ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഉപഹര്‍ജിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.ഹര്‍ജിക്കാരന്‍ കോവിഡ് സാഹചര്യം മനസിലാക്കണമെന്ന് കോടതിവാക്കാല്‍ പരാമര്‍ശിച്ചു. .രോഗികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണന്നും തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പൊതു താല്‍പ്പര്യ ഹര്‍ജി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *