KOYILANDY DIARY

The Perfect News Portal

എം. കുമാരൻ മാസ്റ്റർ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമിറ്റിയുടെ നേതൃത്വത്തിൽ എം. കുമാരൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിലൂടെയാണ് ഒന്നാം ചരമവാർഷികം ആചരിച്ചത്. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി കെ. ഷിജുമാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ടി.വി. ഗിരിജ, നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ, എം.എം. രവീന്ദ്രൻ, പി.സി. സതീഷ് ചന്ദ്രൻ, സതി കിഴക്കയിൽ, കെ. അപ്പു മാസ്റ്റർ, പി.വി. സോമശേഖരൻ, പി.കെ. ഭരതൻ, എം. നാരായണൻ മാസ്റ്റർ, ഐ. സജീവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *