KOYILANDY DIARY

The Perfect News Portal

രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പ്‌ താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍.

പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നില്‍ പി ദിനേശന്‍ (42) ആണ് പിടിയിലായത്. ബിജെപിയുടെ സി. പൊയില്‍ മേഖലയിലെ സജീവ പ്രവര്‍ത്തകനാണ് പി ദിനേശന്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

തളിപ്പറമ്പ്‌ താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്. നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഇയാള്‍, പ്രതിമയുടെ കണ്ണട അടിച്ച്‌ തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച്‌ പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *