KOYILANDY DIARY.COM

The Perfect News Portal

ഫിസിയോ തെറാപ്പി സെന്റർ നിർമ്മിക്കുന്നു

കൊയിലാണ്ടി: ഭിന്നസശേഷി വിദ്യാർത്ഥികൾക്കായി അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഫിസിയോ തറാപ്പി സെന്റർ നിർമ്മിക്കുന്നു. പന്തലായനി ബി.പി.ഒന്റെ അഭ്യർത്ഥന മാനിച്ച് തഹസിൽദാർ പി.പ്രേമന്റെ നേതൃത്വത്തിലാണ് പ്രവാസി മലയാളികളുടെ സഹായത്തോടെ ഫിസിയോ തെറാപ്പി സെന്റർ സ്ഥാപിക്കുന്നത്.

കൺസൾട്ടിങ് റൂം ഉൾപ്പെടെയുളള അത്യാധുനിക രീതിയിലുളള സൗകര്യമാണ് ഒരുക്കുന്നത്. ട്രീറ്റ്‌മെന്റ് കൗച്ച്, റൊട്ടേറ്റർ, പീഡിയാട്രിക്ക് വോക്കർ, റോക്കർ ബോർഡ്, സ്റ്റാറ്റിക് സൈക്കിൾ, വൈദ്യുതി സ്റ്റിമുലേറ്റർ, ഇൻഫ്രാറെഡ് ലാബ്, ട്രബോലിൻ തുടങ്ങിയ നഉപകരണങ്ങൾ സജ്ജീകരിക്കും.

ആലോചന യോഗത്തിൽ തഹസിൽദാർ പി.പ്രേമൻ, ബി.പി.ഒ എം.ജി ബൽരാജ്, അലി പളലിയത്ത്, എം. അബ്ദുൾ മജീദ് തറമ്മൽ, ഡോ: ഷഹിർ, ഋഷി സുകുമാരൻ എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!