KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ മാല കളവുപോയി

കൊയിലാണ്ടി: താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ രണ്ടുപവന്‍ മാല തിരക്കിനിടയില്‍ കവര്‍ന്നു. കൊടക്കാട്ടുമുറി കൊളാറക്കുന്നുമ്മല്‍ നാരായണിയുടെ മാലയാണ് നഷ്ടമായത്. ബുധനാഴ്ച രാവിലെയാണ് മാല കവര്‍ന്നത്.

ഒ.പി. ശീട്ടിനായി വരി നില്‍ക്കുന്നിടത്തും മരുന്ന് വാങ്ങുന്നിടത്തുമൊക്കെ എപ്പോഴും തിരക്കായിരിക്കും. ഇതിനിടയില്‍ മാല മോഷ്ടാക്കളും തിരക്കിക്കയറും. രോഗികള്‍ വരി നില്‍ക്കുന്നിടത്ത് സി.സി.ടി.വി. സ്ഥാപിച്ചാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ സഹായകമാവും.

Leave a Reply

Your email address will not be published. Required fields are marked *