KOYILANDY DIARY

The Perfect News Portal

രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നടേരി – അക്ഷര വായനശാല നടേരിയുടെയും, അഖിലേഷ് സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിൽ ജവാൻ അഖിലേഷിന്റെ രണ്ടാം ഓർമ്മ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സഹകരണത്തോടെയാണ് കാമ്പ് സംഘടിപ്പിച്ചത്.

21-ാം വാർഡിലെ പകൽ വീട്ടിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ കൗൺസിലർ ആർ.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ബിജിലേഷ് ആശാരിക്കണ്ടി അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ ഫാസിൽ പി.പി. ചടങ്ങിൽ മുഖ്യാതിഥിയായി. ഷക്കറിയബാ സ്വാഗതവും ഷൈജു ഇ.എം.എസ്. നന്ദിയും പറഞ്ഞു. ശംസു ആണ്ടാറത്ത് നേതൃത്വംനൽകി.

Leave a Reply

Your email address will not be published. Required fields are marked *