KOYILANDY DIARY

The Perfect News Portal

യോഗ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: യോഗ അസോസിയേഷന്‍ ഓഫ് കേരള ജില്ലാകമ്മിറ്റി യോഗ ജില്ലാ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ജൂലായ് ഒന്ന് മുതല്‍ എസ്.കെ. പൊറ്റെക്കാട്ട് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍. നാഷണല്‍ ആര്‍ട്ടിസ്റ്റിക് യോഗ കോംപിറ്റീഷന്‍, ആര്‍ട്ടിസ്റ്റിക് പെയര്‍ യോഗ കോംപിറ്റീഷന്‍, നാഷണല്‍ റിഥമിക് യോഗ കോംപിറ്റീഷന്‍ എന്നീ ഇനങ്ങളിലാണ് മത്സരം. എട്ട് മുതല്‍ 17 വരെയുള്ളവരെയും 17 മുതല്‍ 35 വയസ്സുവരെയുള്ളവരെയും രണ്ട് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരങ്ങള്‍. വിവരങ്ങള്‍ക്ക്: 9349102750.

അന്താരാഷ്ട്ര യോഗദിനമായ ബുധനാഴ്ച അസോസിയേഷന്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30 മുതലാണ് പരിപാടികള്‍. പത്രസമ്മേളനത്തില്‍ സെക്രട്ടറി എ. രമാനന്ദന്‍, വൈസ് പ്രസിഡന്റ് ഡോ. അരുണ്‍, ജോയന്റ് സെക്രട്ടറി സുധീഷ് കുരുവട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *