KOYILANDY DIARY

The Perfect News Portal

യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞത് ഇടതു മുന്നണിക്കുളള അംഗീകാരം: കോടിയേരി

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തോളം കുറയ്ക്കാന്‍ കഴിഞ്ഞതും, ഇടത് മുന്നണി വോട്ട് ഒമ്ബത് ശതമാനത്തോളം കൂട്ടാനായതും ഇടതു മുന്നണിക്കുളള ജനങ്ങളുടെ അംഗീകാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തോളം വോട്ടാണ് ഇ.അഹമ്മദിന് ഭൂരിപക്ഷം ലഭിച്ചത്. അന്ന് പ്രത്യേകമായി മത്സരിച്ച എസ്.ഡി.പി.ഐയ്ക്ക് 5.61 ശതമാനവും വെല്‍ഫയര്‍ പാര്‍ട്ടിക്ക് 3.42 ശതമാനവും വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ഇരു പാര്‍ട്ടികളും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇതുകൂടി കണക്കാക്കിയാല്‍ 61 ശതമാനത്തിലേറെ വോട്ട് ലഭിക്കേണ്ട യു.ഡി.എഫിന് 55 ശതമാനം വോട്ടേ കിട്ടിയുളളു.

Leave a Reply

Your email address will not be published. Required fields are marked *