KOYILANDY DIARY

The Perfect News Portal

യുവമോർച്ച പ്രവർത്തകർ യുവസംഗമം സംഘടിപ്പിച്ചു

വടകര : അഴിയൂരിൽ യുവമോർച്ച യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാനപ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപ്പിടിത്തത്തിനു കാരണം ഷോട്ട് സർക്യൂട്ട് അല്ല എന്ന ഫൊറൻസിക് അധികൃതരുടെ കണ്ടെത്തൽ തള്ളിക്കളഞ്ഞുകൊണ്ടുള്ള പോലീസ് ഭാഷ്യം ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

അജിത്കുമാർ തയ്യിൽ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രഭാകരൻ, നിധിൻ അറക്കിലാട്, പി. ശ്യാംരാജ്, രഖിലേഷ് അഴിയൂർ, വി.പി. അനിൽകുമാർ, വിനീഷ്, സ്‌നിഗ്ഗിൻ, അരുൺ, മിഥുൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *