KOYILANDY DIARY

The Perfect News Portal

യുവതിയുടെ കാല്‍മുട്ടില്‍ നിന്നും പുറത്തേക്ക് വരുന്നത് ആണികളും, സൂചികളും

ഫത്തേപ്പൂര്‍ : യുവതിയുടെ കാല്‍മുട്ടില്‍ നിന്നും പുറത്തേക്ക് വരുന്നത് ആണികളും, സൂചികളും, വിചിത്രമായ പ്രതിഭാസം ഡോക്ടര്‍മാരെ പോലും അമ്ബരപ്പിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിനി അനസൂയ ദേവിക്കാണ്(35) വിചിത്രമായ അവസ്ഥ ഉണ്ടായിരിക്കുന്നത്. 2012 മുതല്‍ ആണ് ഇവര്‍ക്ക് ഈ ദുരനുഭവം ഉണ്ടാകാന്‍ തുടങ്ങിയത്. അതേസമയം എങ്ങനെയാണ് ഇവരുടെ കാലില്‍ നിന്നും ഈ വസ്തുക്കള്‍ പുറത്തേക്ക് വരുന്നതെന്ന കാര്യം മാത്രം ഡോക്ടര്‍മാര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ഈ വസ്തുക്കളെല്ലാം ഇവര്‍ തന്നെ കാലില്‍ തിരുകി കയറ്റുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭര്‍ത്താവുപേക്ഷിച്ച ഇവര്‍ കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി സഹോദരനൊപ്പം താമസിക്കുകയാണ്. എന്നാല്‍ തന്റെ സഹോദരി ഒരിക്കലും മന:പൂര്‍വം ശരീരം വേദനിപ്പിക്കില്ലെന്ന് സഹോദരന്‍ പറയുന്നു. സഹോദരിക്കുണ്ടാകുന്ന ഈ അവസ്ഥ പരിഹരിക്കാന്‍ ഗ്രാമത്തിലെ നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും അവര്‍ക്കൊന്നും അതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സഹോദരന്‍ പറയുന്നു.

കാലിന്റെ മുട്ടിന് താഴെയുണ്ടാകുന്ന ചെറിയ മുഴയിലൂടെ വെള്ളം പുറത്തേക്ക് വരുന്നതിനോടൊപ്പം ആണിയും സൂചിയും പുറത്തേക്ക് വരികയാണ് പതിവ്. വേദന കൊണ്ട് ഇപ്പോള്‍ ഇരിക്കാനും നില്‍ക്കാനും ആവാതെ കഷ്ടപ്പെടുകയാണ് യുവതി. ഫത്തേപൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ എക്സ് റേയില്‍ യുവതിയുടെ കാല്‍ മുട്ടിന്റെ താഴെ നിന്നും 70 പിന്നുകള്‍ കണ്ടെടുത്തു.

Advertisements

ശരീരം മുഴുവനും എക്സ് റേ എടുത്തിരുന്നുവെങ്കിലും കാല്‍ മുട്ടിന് താഴെ മാത്രമേ സൂചികളും ആണികളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. വൈദ്യ ശാസ്ത്രപരമായി ഇത്തരം വസ്തുക്കള്‍ ശരീരത്തില്‍ വളരാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *