KOYILANDY DIARY

The Perfect News Portal

യുദ്ധത്തിനെതിരെ ‘സ്നേഹ ജ്വാല’ തെളിയിച്ചു

കൊയിലാണ്ടി; സേ നോ ടു വാർ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ ‘സ്നേഹ ജ്വാല’ തെളിയിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമക്കു മുമ്പിൽ നടന്ന പരിപാടി സംസ്ഥാന കമ്മറ്റി അംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. യുക്രൈനിൽ റഷ്യ നടത്തിയ സൈനിക നടപടിയെ ശക്തമായി അപലപിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും ചർച്ചകളിലൂടെയുമാണ് രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സുമേഷ് ഡി. ഭഗത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.ടി. വിനീഷ്. ജില്ലാ എക്സികുട്ടീവ് അംഗം ബി. ദർശിത്ത്, അജീഷ് പൂക്കാട്, എസ്. അമൽജിത്ത്എന്നിവർ സംസാരിച്ചു. അജീഷ് കൊളക്കാട്, എം. കെ ബിനു, അതുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *