KOYILANDY DIARY

The Perfect News Portal

മോഷണ കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍

തൃശൂര്‍: മോഷണ കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂസ്ഡ് ഓയില്‍ കമ്ബനിയുടെ ഡ്രൈവറായ പ്രതി 2011ല്‍ വടക്കാഞ്ചേരിയില്‍ വെച്ച്‌ കമ്ബനിയുടെ ആവശ്യത്തിനായി ലോറിയില്‍ വച്ചിരുന്ന 125000 രൂപ മോഷണം നടത്തിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു.

അട്ടപ്പാടി അഗളി സ്വദേശിയായ പൊന്‍പാറ സുബൈദ മകന്‍ മുനീര്‍(29) നെയാണ് വടക്കാഞ്ചേരി സി.ഐ.പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 2011ല്‍ മോഷണം നടത്തിയ ശേഷം പ്രതി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പാലക്കാട് തച്ചമ്ബാറയില്‍ പ്രതി ഒളിച്ച്‌ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

എസ്.ഐ. കെ.സി രതീഷ്, എ എസ് ഐ ജയകുമാര്‍, സി.പി.ഒ.മാരായ വിജയന്‍ ,ജോബിന്‍ ഐസക്, വനിതാ സി.പി.ഒ. ജയശ്രീ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയുടെ പേരില്‍ അഗളി പോലീസ് സ്‌റ്റേഷനിലും സമാനമായ കേസ് ഉണ്ട്. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *