KOYILANDY DIARY

The Perfect News Portal

മോട്ടോര്‍ വാഹന സംരക്ഷണ സമിതി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കൊയിലാണ്ടി: മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരേ മോട്ടോര്‍ വാഹന സംരക്ഷണ സമിതി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.

സി. അശ്വിനിദേവ്, എ.സോമശേഖരന്‍, മനോജ്, ഹരീഷ് കുമാര്‍, സുകുമാരന്‍, ബാബു മണമല്‍, ചന്ദ്രന്‍, ഗിരീഷ്, കെ. റാഫി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *