മൊബൈൽ ഫോണുകളും, ടാബുകളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ
![](https://koyilandydiary.com/wp-content/uploads/2017/11/prathi.jpg)
കൊയിലാണ്ടി: ഗൾഫ് ബസാറിലെ രണ്ട് മൊബൈൽ കടകളിൽ കയറി, 11 ലക്ഷത്തോളo രൂപ വിലവരുന്ന മൊബൈൽ ഫോണുകളും, ടാബുകളും മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. പയ്യോളി കോട്ടക്കൽ ഖദീജാമൻസിൽ ഫിറോസ് എന്ന തത്തമ്മ ഫിറോസ് (30) നെയാണ് പോലീസ് പിടികൂടിയത്. ഇയാളെ മൊബൈൽ ഷോപ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കാസർകോട്, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്നു റാക്കറ്റുമായി ഇയാൾക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും, മറ്റ് ജില്ലകളിലും ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതായി കൊയിലാണ്ടി പോലീസ് പറഞ്ഞു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
കേസന്വേഷണത്തിന് പ്രിൻസിപ്പൽ എസ്.ഐ. സി.കെ.രാജേഷ്, എസ്.ഐ. കെ. ബാബുരാജ്, എ.എസ്.ഐ.നാസർ, എസ്.സി.പി.ഒ. കെ.പി.ഗിരീഷ്, എസ്.ഡി. ശ്രീജിത്ത്, സി.പി.ഒ. കെ. സുരേഷ്, മനോജ് കുമാർ തുടങ്ങിയവരാണ് അന്വേ ഷ ണ സംഘത്തിലുണ്ടായിരുന്നത്.
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)