KOYILANDY DIARY

The Perfect News Portal

27-ാംമത് ജില്ലാതല JC നഴ്‌സറി കലോത്സവത്തിന് ഞായറാഴ്ച തിരിതെളിയും

കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 27-ാംമത് ജില്ലാ നഴ്‌സറി കലോത്സവത്തിന്  ഞായറാഴ്ച കാലത്ത് 9 മണിക്ക് കൊയിലാണ്ടി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമാകും. സൂര്യ ടി. വി. ജൂനിയർ ബെസ്റ്റ് സിംഗർ അവാർഡ് ജേതാവ് വിഷ്ണുമായ രമേഷ് തിരികൊളുത്തുന്നതോടുകൂടി പരിപാടിക്ക് ഔപചാരിക തുടക്കമാകും.  ശനിയാഴ്ച ഓട്ടോ ഫെസ്റ്റും സാംസ്‌ക്കാരിക സന്ധ്യയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

8 വേദികളിലായി രണ്ട് ദിവസം നടക്കുന്ന പരിപാടിയിൽ ജില്ലയിലെ 40 വിദ്യാലയങ്ങളിൽ നിന്നായി 1300ൽപ്പരം കൊച്ചു കലാകാരന്മാർ മത്സരത്തിന് മാറ്റ്കൂട്ടും. കലോത്സവത്തോടനുബന്ധിച്ച് വാഹന ഉടമകൾക്കും പൊതുജനങ്ങൾ്ക്കും വേണ്ടി നടത്തുന്ന ഓട്ടോ ഫെസ്റ്റിന്റെ ഭാഗമായി അനെർട്ടിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ പരിചയപ്പെടുത്തലും ഊർജ്ജ ഉപയോഗവും സംബന്ധിച്ച് വിശദീകരിക്കുന്ന ക്ലാസ്സും സംഘടിപ്പി്ക്കുന്നു. അനെർട്ട് കോഴിക്കോട് ജില്ലാ എഞ്ചിനീയർ സിറാജുദ്ദീൻ വി. കെ. ക്ലാസ്സിന് നേതൃത്വം നൽകും.

തികച്ചും സൗജന്യമായാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. കൂടാതെ  37 വർഷം പോസ്റ്റൽ സർവ്വീസിൽ സേവനമനുഷ്ടിച്ച പി. ടി. ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് 4 മണിക്ക്‌ നടക്കുന്ന സാംസ്‌ക്കാരിക സന്ധ്യ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യും. നിരവധി സാംസ്‌ക്കാരിക നായകരും കലാ രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

Advertisements

LKG, UKG വിദ്യാർത്തികൾക്കായി പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, കവിതാ പാരായണം, കഥപറയൽ, സംഘഗാനം, പ്രച്ഛന്ന വേഷം, നാടോടി നൃത്തം, ഒപ്പന, സംഘ നൃത്തം എന്നിവ അരങ്ങേറും. മത്സരിക്കുന്ന മുഴുവൻ കാലാകാരന്മാർക്കും ട്രോഫികളും, സർട്ടിഫിക്കറ്റും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ പോയിന്റ് നോടുന്ന സ്‌കൂളിന് Jc സുജിത്ത് മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന സ്‌കൂളിന് Jcrt. ഷീൽഡും, മൂന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് Jj. രാഹുൽ സുജിത്ത് മെമ്മോറിയൽ ഷീൽഡും നൽകും.

കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ Jc. ഡോ: അനൂപ് കൃഷ്ണൻ, Jc. അഡ്വ: അജീഷ് നമ്പ്യാക്കൽ, Jc. ദിബിൻ കുമാർ, മുൻ പ്രസിഡണ്ടുമാരായ Jc. അഡ്വ: ജി. പ്രവീൺ കുമാർ, Jc. ദീപേഷ് നായർ, Jc. ബിജുലാൽ, Jc. പ്രവീൺ കുമാർ പി. എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *