KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ കോളജ് കോഴ: ബിജെപി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ഉത്തരവിട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുക്കാര്‍നോവിന്റെ പരാതി പ്രകാരമാണ് അന്വേഷണം.

കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട സംസ്ഥാന സമിതി അംഗം ആര്‍ എസ് വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു. മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ് 5.60 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പാര്‍ട്ടി അന്വേഷണ കമീഷന്‍ അംഗം എ കെ നസീര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് ചോര്‍ന്നതും വിവാദമായിരുന്നു. സംസ്ഥാന നേതാവായ എം ടി രമേശിനും അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *