KOYILANDY DIARY

The Perfect News Portal

മൃഗാശുപത്രിയില്‍ ഡോക്ടര്‍ അവധിയില്‍

കൊയിലാണ്ടി> കൊയിലാണ്ടി മൃഗാശുപത്രിയില്‍ സീനിയര്‍ ഡോക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രിയുടേയും സബ് സെന്റെറിന്റേയും പ്രവര്‍ത്തനം താളം തെറ്റി. കൊയിലാണ്ടിപോലുളള  പ്രദേശത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ക്ഷീര കര്‍ഷകരും മറ്റും വളരെയേറെ ബുദ്ധിമുട്ടുന്നു. എത്രയും പെട്ടെന്ന് മൃഗാശുപത്രിയില്‍ സീനിയര്‍ സര്‍ജനെ ഉടന്‍ നിയമിക്കണമെന്ന് കൊയിലാണ്ടി നഗരസഭ കൗണ്‍സില്‍ യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌ക്കരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിം കുട്ടി, കെ.ടി സുരേഷ് എന്നിവര്‍ സംസാരിച്ചു.