KOYILANDY DIARY

The Perfect News Portal

ഈവര്‍ഷം പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിംഗും ഉണ്ടാകില്ല ; ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: ഈവര്‍ഷം പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം കുറവാണ്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ വര്‍ഷം വൈദ്യുതി ചാര്‍ജ് വര്‍ധനയുണ്ടാകില്ലെന്നും ആര്യാടന്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ സ്റ്റോറേജ് കുറവാണെങ്കിലും പ്രശ്‌നത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നും പവര്‍കട്ടോ, ലോഡ്‌ഷെഡിങ്ങോ ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്നും ഈ വര്‍ഷം സര്‍ചാര്‍ജ് പിരിക്കില്ലെന്നും മന്ത്രി പറഞ്ഞു

.