KOYILANDY DIARY

The Perfect News Portal

മൂ​ന്ന​ര വ​യ​സ്സു​കാരിയുടെ സ്വർണ്ണമാല കവര്‍ന്നയാള്‍ പിടിയില്‍

പ​യ്യോ​ളി: മൂ​ന്ന​ര വ​യ​സ്സു​കാരിയുടെ സ്വർണ്ണമാല കവര്‍ന്നയാള്‍ പിടിയില്‍. മ​ത്സ്യ വി​ല്‍​പ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പി​ഞ്ചു​ ബാ​ലി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​യാ​ള്‍ പി​ടി​യി​ല്‍. കൊ​യി​ലാ​ണ്ടി വലിയമങ്ങാ​ട് സ്വ​ദേ​ശി “കൃ​ഷ്ണ” യി​ല്‍ ബാ​ബു​വാ​ണ് (55) പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പതിനൊ​ന്ന് മണിയോടെ ചി​ങ്ങ​പു​രം പു​തി​യ ​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. ഫാ​ത്തി​മാ​സില്‍ ​മുഹമ്മദ് നിയാസിൻ്റെ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ളു​ടെ ക​ഴു​ത്തി​ല​ണി​ഞ്ഞ ഒ​രു പ​വ​ന്‍ വ​രു​ന്ന സ്വ​ര്‍ണ​മാ​ല​യാ​ണ് പ്ര​തി ക​വ​ര്‍ന്ന​ത്.

മാ​ല മോ​ഷ​ണം പോ​യ വി​വ​രം ബാ​ലി​ക സ​ഹോ​ദ​രി​യോ​ട് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യു​ന്ന​ത്. നാ​ട്ടു​കാ​ര്‍ പ​രി​സ​ര​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ കണ്ടെത്തിയത്. വീ​ടു​ക​ളി​ല്‍ ചെ​മ്മീ​ന്‍ ക​വ​റു​ക​ളി​ലാ​ക്കി തൊ​പ്പി​യും മാ​സ്കും ധ​രി​ച്ച്‌ മു​ഖം മ​ന​സ്സി​ലാ​വാ​ത്ത രീ​തി​യി​ലാ​ണ് ഇ​യാ​ള്‍ കാ​ല്‍​ന​ട​യാ​യി മ​ല്‍​സ്യ​ വി​ല്‍​പ​ന​ക്കെ​ത്തി​യ​ത്. സാ​ധാ​ര​ണ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ്യ വി​ല്‍​പ​ന​ക്കാ​ര്‍ എ​ത്താ​റു​ള്ള​ത് കൊ​ണ്ട് ത​ന്നെ അ​പ​രി​ചി​ത​നെ ക​ണ്ട് നാ​ട്ടു​കാ​ര്‍​ക്കും പ​ന്തി​കേ​ട് തോ​ന്നി​യ​തി​നാ​ല്‍ ആ​രും ഇ​യാ​ളി​ല്‍ നി​ന്ന് മ​ത്സ്യം വാ​ങ്ങി​യി​രു​ന്നി​ല്ല. പയ്യോ​ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *