KOYILANDY DIARY

The Perfect News Portal

മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കണം: രാജ് മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാർത്ഥ മായെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിരിക്കെയാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കൂട്ടു പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാള്‍ക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ അതേ പടി തുടരുകയേ ഉള്ളു എന്നും ഉണ്ണിത്താന്‍ വിശദീകരിച്ചു. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്നും നേതൃ നിരയില്‍ കാര്യമായ മാറ്റം വേണമെന്നും നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *