KOYILANDY DIARY

The Perfect News Portal

നടിയെ അപമാനിച്ച സംഭവം: പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില് യുവ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികളെ കണ്ടെത്താന് അന്വേഷണം ഊര്ജിതമാക്കി.

മെട്രോ വഴി തന്നെയാണ് രണ്ടുപേരും മാളിലെത്തിയത്. സംഭവത്തിന് ശേഷം മെട്രോയില് തന്നെ ഇരുവരും സൗത്ത് സ്റ്റേഷനിലേക്ക് തിരിച്ച്‌ പോയി. മാളിലെ പ്രവേശന കവാടത്തിൽ ഫോണ് നമ്പർ നല്കാതെ കബളിപ്പിച്ചാണ് ഇവർ അകത്ത് കടന്നത്. പ്രതികൾ എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *