KOYILANDY DIARY

The Perfect News Portal

മീഡിയാ വണ്‍ വാര്‍ത്താ അവതാരകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിലെ വാര്‍ത്താ  അവതാരകന്‍ നിഥിന്‍ദാസിനെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൌസില്‍ വേലായുധന്റെയും പത്മിനിയുടേയും മകനാണ്.

രണ്ട് വര്‍ഷമായി മീഡിയാ വന്‍ എഡിറ്റോറിയല്‍ അംഗവും വാര്‍ത്താ അവതാരകനുമാണ്. ഇന്നലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് അന്വേഷിച്ച് ചെന്നപ്പോഴാണ് മരണവിവരം അറിഞ്ഞത്.  സഹോദരന്‍ വിപിന്‍ദാസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *