KOYILANDY DIARY

The Perfect News Portal

മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ പൊലീസ് ഈറോഡില്‍ നിന്ന് കണ്ടെത്തി

പാലക്കാട്> പാലക്കാട് കുനിശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ പൊലീസ് ഈറോഡില്‍ നിന്ന് കണ്ടെത്തി. ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്കാണ് വിറ്റത്. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദനന്‍ പിടിയിലായി.

ഭര്‍തൃമാതാവിന്റെ പൊളളാച്ചിയിലുളള പരിചയക്കാര്‍ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് അമ്മയുടെ മൊഴി.ഒരു കുഞ്ഞിനെ കൂടി വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കാമെന്ന് ഭര്‍ത്താവും ഭര്‍ത്തൃമാതാവും പറഞ്ഞുവെന്നും കിട്ടുന്നപണംകൊണ്ട് മറ്റ് നാലുമക്കളെ വളര്‍ത്താമെന്നായിരുന്നു ധാരണയെന്നും കുട്ടിയുടെ മാതാവ് ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *