KOYILANDY DIARY.COM

The Perfect News Portal

ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.

ആതിഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. സ്കൂള്‍ ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ തട്ടുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിന്റെ തലയിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

തുടര്‍ന്ന് ആതിഷ് ബോധരഹിതനായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതടക്കം ഗുരുതരമായ അനാസ്ഥയാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!