KOYILANDY DIARY

The Perfect News Portal

കോലാപ്പൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

മുംബൈ> മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മുംബൈയില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെ പഞ്ച്ഗംഗ നദിയിലെ ശിവാജി പാലത്തില്‍ നിന്നാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കല്‍മതില്‍ തകര്‍ത്ത് 80 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് കുടുംബങ്ങളാണ് ബസിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *