KOYILANDY DIARY

The Perfect News Portal

മലബാര്‍ കണ്ണാശുപത്രിയില്‍ സൗജന്യ ഡങ്കിപ്പനി നിര്‍ണയ പരിശോധന

കോഴിക്കോട് : മലബാറിലെ പ്രമുഖ നേത്ര രോഗ ചികിത്സാ കേന്ദ്രമായ സൂപ്പര്‍ സ്പെഷ്യാലിറ്റി മലബാര്‍ കണ്ണാശുപത്രിയില്‍ സൗജന്യ ഡങ്കിപ്പനി നിര്‍ണയ പരിശോധന നടത്തുന്നു. ആശുപത്രി പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന് സമീപം പാലാട്ടുത്താഴം വി പി സ്പേസ് ബില്‍ഡിംഗിലാണ് പരിശോധന.

മെഡിക്കല്‍ ദ്രുത പരിശോധനാ കിറ്റ് നിര്‍മാണ മേഖലയില്‍ പ്രമുഖരായ മുംബൈയിലെ വോക്സ്ച്വര്‍ ബയോ ലിമിറ്റഡിന്റെ സഹകരണത്തോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി മലബാര്‍ കണ്ണാശുപത്രിയും മലബാര്‍ ഡയബറ്റി്ക് ഫൗണ്ടേഷനും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്നാണ് സൗജന്യ ഡങ്കിപ്പനി നിര്‍ണയ പരിശോധന നടത്തുന്നത്.

ഡങ്കിപ്പനി സ്ഥിരീകരിക്കുന്നതിനുള്ള പ്രാഥമിക പരിശോധന മാത്രമാണ് നടത്തുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ (ജൂലായ്‌ആറ്, ഏഴ്, എട്ട് ) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പരിശോധന. ഇതിനു പുറമെ സൗജന്യ പ്രമേഹ, തിമിര നിര്‍ണ്ണയത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് 9072648302 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *