KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് കാംപസ് ഫ്രണ്ട് മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിൻ്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. പ്രകടനമായി എത്തിയ 150 ഓളം പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

റഊഫ് ഷെരീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ റഊഫിന് പങ്കുണ്ടെന്ന സംശയത്തിലാണ് ഇ.ഡി. കള്ളപ്പണ ഇടപാട് നടത്തിയെന്നും ഇ.ഡി. പറയുന്നു. നാറാത്ത് ആയുധ പരിശീലനവുമായി ബന്ധപ്പെട്ട കേസിലും റഊഫിന് പങ്കുണ്ടെന്ന് ഇ.ഡി വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *