KOYILANDY DIARY

The Perfect News Portal

മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും ആത്മഹത്യക്ക് ശ്രമിച്ചു; മൂന്നു വയസുകാരന്‍ മരിച്ചു

ഗുരുവായുര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്നുവയസുകാരനായ മകന്‍ മരിച്ചു. മലപ്പുറം ചേറംകോട് കാറമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (3) ആണ് മരിച്ചത്. സുനില്‍, ഭാര്യ സുജാത, മകന്‍ അമല്‍ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പായസത്തില്‍ എലിവിഷം കലര്‍ത്തിയാണ് കഴിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഭക്ഷ്യവിഷബാധയെന്ന് പറഞ്ഞ് ഇവര്‍ ദേവസ്വം ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് 4 പേരേയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആകാശ് രാത്രി 12.30 ഓടെ മരിച്ചു. സാമ്ബത്തിക പ്രശ്നങ്ങളാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *