KOYILANDY DIARY

The Perfect News Portal

”ഭാഷയിൽ പൂക്കുന്ന നിലാവുകൾ” 3ന് പ്രകാശനം ചെയ്യും

കൊയിലാണ്ടി. രവി ചിത്രലിപിയുടെ മൂന്നാമത്തെ പുസ്തകം “ഭാഷയിൽ പൂക്കുന്ന നിലാവുകൾ”  പ്രകാശനവും, ചൂല് എന്ന കവിതയുടെ ചലച്ചിത്രവും ആഗസ്റ്റ് 3ന് ബുധനാഴ്ച വൈകുന്നേരം പ്രകാശനം ചെയ്യും. 4 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ വച്ച് വാഗ്മിയും സാമൂഹ്യ വിമർശകനുമായ കെ ഇ എൻ പ്രകാശനം നിർവഹിക്കും. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും,

നഗരസഭ കൗൺസിലർ പി രത്നവല്ലി ടീച്ചർ പുസ്തകം ഏറ്റുവാങ്ങും. നഗസസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ, അംബിക (മറുവാക്ക്), ആനന്ദൻ സി പി, വേണു കുനിയിൽ,എ എം അഖിൽ കുമാർ, ബിജേഷ് ഉപ്പാലക്കൽ, സലാം വീറോളി, സായി കല ടീച്ചർ, സ്മിത എ എം, ആർട്ടിസ്റ്റ് ശിവാനന്ദൻ മാസ്റ്റർ, ഗിരീഷ് ഗിരികല, സുബീഷ് അരിക്കുളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *