KOYILANDY DIARY

The Perfect News Portal

അവശത അനുഭവിക്കുന്നവർക്കൊരു കൈത്താങ്ങായി ഇനി “നോവ്” നിങ്ങളോടൊപ്പം..

കൊയിലാണ്ടി: കുറുവങ്ങാട് NOV നാടിനൊരു വണ്ടി നാടിന് സമർപ്പിച്ചു. അവശത അനുഭവിക്കന്നവർക്കൊരു കൈത്താങ്ങായി ഇനി ‘നോവ്’ കുറുവങ്ങാടിന്റെ പാലിയേറ്റീവ് വാഹനം നിങ്ങൾക്കൊപ്പമുണ്ടാകും. പ്രദേശത്തെ ഒരു കൂട്ടം നന്മ നിറഞ്ഞ മനസ്സുകളുടെ കൂട്ടായ്മയിൽ വിരിഞ്ഞ ആശയങ്ങൾ ഇനിമുതൽ നാടിന് നേരിട്ട് അനുഭവിക്കാം. കഴിഞ്ഞ രണ്ട് വർഷത്തെ ശ്രമഫലമായാണ് ഇത്തരമൊരു വാഹനം പുറത്തിറക്കാൻ സംഘാടകരെ സഹായിച്ചത്.

ബിരിയാണി ചാലഞ്ച് നടത്തിയും ചില ഉദാരമതികളുടെയും സഹായത്താലും ലഭിച്ച വാഹനം നഗരസഭ കൗൺസിലർ സുധ സി.യുടെ അധ്യക്ഷതയിൽ റിട്ട എഞ്ചിനീയർ സതീഷ് ദേവശ്രീ ഫ്‌ളാഗ് ഓഫ് ചെയതു. നഗരസഭ കൗൺസിലർ പി. ബിന്ദു, പി.വി. സത്യനാഥൻ, സി.പി. മോഹനൻ, സി.കെ. കൃഷ്ണൻ, കെ.കെ. നാരായണൻ മാസ്റ്റർ, ഗീത ടി.കെ, സിന്ധു അണേല, സുരേന്ദ്രൻ എൻ.കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ. സുകുമാരൻ സ്വാഗതവും സത്യൻ ടി.കെ. നന്ദിയും പറഞ്ഞു. ഷിജു കെ.കെ, വിബീഷ്, രാഹുൽ കെ.എം. പ്രബീഷ്, വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *