KOYILANDY DIARY

The Perfect News Portal

ഭാര്യയെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ

ഷാര്‍ജ: ഭാര്യയെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ. ഭാര്യാ കുടുംബാംഗങ്ങള്‍ക്ക് മുന്‍പില്‍ ശിക്ഷ നടപ്പിലാക്കുമെന്നും കോടതി പറഞ്ഞു. പ്രതിക്ക് മാപ്പ് നല്‍കാനാകില്ലെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ശരീ അത്ത് നിയമപ്രകാരം അനുവദിക്കപ്പെട്ട ശിക്ഷ നല്‍കണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഷാര്‍ജയിലെ അബു ഷഗരയിലാണ് 37കാരനായ പ്രതിയും ഭാര്യയും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് പ്രതി ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *