KOYILANDY DIARY

The Perfect News Portal

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

തൊടുപുഴ: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഇടുക്കി മാങ്കുളം വിരിപാറ മക്കൊമ്ബില്‍ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. അന്യപുരുഷനുമായി മിനിക്ക് ഉണ്ടായിരുന്ന അവിഹിതബന്ധം അറിയാനിടയായതാണ് അച്ചാമ്മയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.

കാമുകന്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ മിനിയും യുവാവും തമ്മില്‍ നിത്യവും സംസാരിച്ചിരുന്നു. 26ന് വീട്ടില്‍ തനിച്ചുള്ള സമയത്ത് കാമുകനുമായി മിനി ഫോണില്‍ സംസാരിക്കുന്നത് അച്ചാമ്മ കേള്‍ക്കാനിടയായി. ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ വളരെ നേരം ഇവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

തുടര്‍ന്ന് കാമുകന്റെ നിര്‍ദേശം അനുസരിച്ച്‌ റേഡിയോ ചാര്‍ജ് ചെയ്യാനുപയോഗിക്കുന്ന കേബിളുപയോഗിച്ച്‌ അച്ചാമ്മയുടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

Advertisements

അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ചാമ്മയെ മിനി കേബിള്‍വയര്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.

അച്ചാമ്മ മരിച്ചെന്നു കരുതിയാണ് മിനി വീട്ടില്‍ തങ്ങിയത്. മരിച്ചില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച്‌ അച്ചാമ്മ വീണ് പരിക്കേറ്റെന്ന് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് പോലീസ് മിനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *