KOYILANDY DIARY

The Perfect News Portal

ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു

കോ‍ഴിക്കോട് : ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. തിങ്ക‍ളാ‍ഴ്ച വൈകുന്നേരം 4 മണിക്ക് കോ‍ഴിക്കോട് ക‍ളക്‌ട്രേറ്റിലാണ് യോഗം. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് കളക്ടറോട് സര്‍വകക്ഷിയോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഗെയില്‍ പൈപ്പ് ലൈനിനെതിരെ ക‍ഴിഞ്ഞ 2 ദിവസങ്ങളിലായി കോ‍ഴിക്കോട് മുക്കത്തും മലപ്പുറത്തും പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഗെയില്‍ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചാരണം നടക്കുന്നതായി വ്യവസായമന്ത്രി എ. സി മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ നിജ്ജസ്ഥിതി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തുക കൂടിയാണ് സര്‍വ്വകക്ഷിയോഗത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *