ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
വാണിമേല്‍: ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കന്നുകുളം കൂളിക്കുന്ന് സ്വദേശികളായ കല്ലുമ്മല് ജിഷ്ണു (23), ഒന്തത്ത് പ്രവീണ്‍ (22) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പുഴമൂലയിലാണ് സംഭവം. വിലങ്ങാടുനിന്നും വാണിമേല്ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിക്കുകയായിരുന്നു. അപകടം കാണാനെത്തിയ യുവാവിന്റെ ബൈക്കില്‍ വൈദ്യുതത്തൂണ്‍ മുറിഞ്ഞുവീണ് ബൈക്ക് തകര്‍ന്നു. നിര്‍ത്തിയിട്ട ബൈക്കില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.