KOYILANDY DIARY

The Perfect News Portal

ബേപ്പൂര്‍ പോര്‍ട്ടില്‍ വിശ്രമ കേന്ദ്രം തുറന്നു

ബേപ്പൂര്‍: ബേപ്പൂര്‍ പോര്‍ട്ടില്‍ യാത്രക്കാരുടെ വിശ്രമ കേന്ദ്രം പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് പോര്‍ട്ട് ക്ലിയറന്‍സ് ലഭിക്കുന്നതു വരെ വിശ്രമിക്കുന്നതിനായാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്. മുന്‍ എം.എല്‍.എ വികെസി മമ്മദ് കോയയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്. ബേപ്പൂര്‍ പോര്‍ട്ടില്‍ കൗണ്‍സിലര്‍ എം. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി.രജനി, ലക്ഷദ്വീപ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സീതിക്കോയ, ലക്ഷദ്വീപ് പോര്‍ട്ട് അസിസ്റ്റൻ്റ് മുഹമ്മദ് യുകിന, ഹാര്‍ബര്‍ എക്സി: എഞ്ചിനീയര്‍ ടി. ജയദീപ്, അസിസ്റ്റൻ്റ് എഞ്ചിനീയര്‍ ജീവാനന്ദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *