KOYILANDY DIARY

The Perfect News Portal

ബീച്ച്‌ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ഗവ. ജനറല്‍ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സാമൂഹ്യനീതി ഓഫീസറോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ബീ​ച്ച്‌ ഗ​വ. ജ​ന​റ​ല്‍ ആശുപത്രിയില്‍ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചി​കി​ത്സ​യ്ക്കാ​യി ബ​ന്ധു​ക്ക​ള്‍ എ​ത്തി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ഉ​പേ​ക്ഷി​ക്കുക​യാ​യി​രു​ന്നു പ​ല​രേ​യും. മൂ​ന്ന് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​മ്പത് വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള​വ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *