KOYILANDY DIARY

The Perfect News Portal

ഫിഷിങ്ങ് ഹാർബർ പണി വേഗത്തിലാക്കാൻ നടപടി എടുക്കും : റിച്ചാർഡ് ഹെ എം.പി.

കൊയിലാണ്ടി:  ബി.ജെ.പി. ലോകസഭാംഗം റിച്ചാർഡ് ഹെ നിർമാണത്തിലിരിക്കുന്ന കൊയിലാണ്ടി ഫിഷിങ്ങ് ഹാർബർ സന്ദർശിച്ചു. ഫിഷിങ്ങ് ഹാർബറിന്റെ പണി വേഗത്തിൽ പൂർത്തീകരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം ബി.ജെ.പി.നേതാക്കളോട് പറഞ്ഞു. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ ആന്തട്ടക്കുളവും അദ്ധേഹം സന്ദർശിച്ചു. കുളം നവീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് നാട്ടുകാർ അദ്ദേഹത്തിന് നിവേദനം നൽകി. ബി.ജെ.പി. നേതാക്കളായ അഡ്വ. കെ.സത്യൻ, ടി.കെ.പത്മനാഭൻ, വി.ഉണ്ണികൃഷ്ണൻ, എ.പി. രാമചന്ദ്രൻ, പി.പി.മുകുന്ദൻ, വി.കെ.ജയൻ, കെ.വി.സുരേഷ്, മനോജ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *