KOYILANDY DIARY

The Perfect News Portal

പ്രേംചന്ദ് അനുസ്മരണം നടത്തി

കൊയിലാണ്ടി: കോരപ്പുഴ ജി. എഫ്. യു. പി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേംചന്ദ് അനുസ്മരണം നടത്തി. അധ്യാപകനും, സ്റ്റേറ്റ് ഹിന്ദി അധ്യാപക റിസോഴ്സ് ഗ്രൂപ്പ് അംഗവും, എഴുത്തുകാരനുമായ ശരീഫ് വി. കാപ്പാട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മിനി. എൻ. വി, വിനീത, അലൈഗ്, മുഹമ്മദ് ജി നാസ് എന്നിവർ സംസാരിച്ചു. ഹിന്ദി അസംബ്ലി, പോസ്റ്റർ നിർമ്മാണം, അനുസ്മരണ പ്രഭാഷണം, പദ നിർമ്മാണം, ക്വിസ്, വായന മത്സരം എന്നിവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *