KOYILANDY DIARY

The Perfect News Portal

പ്രളയ ദുരിതബാധിതർക്കൊപ്പം പെരുന്നാൾ ദിനത്തില് സ്നേഹ വിരുന്നൊരുക്കി SYS

 

കൊയിലാണ്ടി: പ്രളയക്കെടുതിയിൽ വിവിധ  ദുരിതാശ്വാസ  ക്യാമ്പുകളിൽ കഴിയുന്ന ആയിരത്തോളം പേർക്ക് SYS കൊയിലാണ്ടി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി ഭക്ഷണം വിതരണം ചെയ്തു.  കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നിർദ്ദേശ പ്രകാരം ഗൾഫ് ഘടഘമായ കുവൈത്ത് ICF ന്റ സഹായത്തോടെയാണ് ഭക്ഷണ വിതരണം നടത്തിയത്.
കൊയിലാണ്ടി നഗരസഭാ പരിധിയിലുള്ള കോതമംഗലം ജി.എൽ.പി. സ്കൂൾ, കറുവങ്ങാട് സെൻട്രൽ യു .പി സ്കൂൾ,
പുളിയഞ്ചേരി യു.പി. സ്കൂൾ എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ താമസക്കാർക്കാണ് പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തത്. SYS സോൺ ഫിനാൻസ് സെക്രട്ടറി അബ്ദുൽ കരിം നിസാമിയുടെ അദ്ധ്യക്ഷതയിൽ കെ ദാസൻ MLA വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ മുഖ്യാതിഥിയായി.
കുവൈത്ത് ICF നേതാക്കളായ അഡ്വ: തൻവീർ ഉമർ, അബ്ദുല്ല വടകര, സാദിഖ് കൊയിലാണ്ടി, SYS ഭാരവാഹികളായ അൻഷാദ് സഖാഫി, അഫ്സൽ വി മുഹമ്മദ് ബാത്ത, ലത്തീഫ് കൊയിലാണ്ടി, ശംസീർ അമാനി, സിറാജ് കണയങ്കോട്,
നഗരസഭ സൂപ്രണ്ട് വി.പി.  ഉണ്ണികൃഷണൻ, വില്ലേജ് ഓഫീസർ, ജയൻ വരിക്കോളി, ജെ എച്ച് ഐ പ്രസാദ്, 
നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഭാസ്കരൻ, കൌണ്സിലർ മങ്ങോട്ടിൽ സുരേന്ദ്രൻ, എസ്.കെ. വിനോദ്, ഷിബിൻ കണ്ടത്തനാരി, എൻ.കെ. ഗോകുൽദാസ്, പി എം ബിജു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *