KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവിൽ ലോറി ഇടിച്ച് പരിക്കേറ്റ ഇടുക്കി സ്വദേശി മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ വെച്ച് ലോറി പഞ്ചറായത് പരിശോധിക്കവെ മറ്റൊരു വാഹനം ഇടിച്ച് പരിക്കേറ്റ ഇടുക്കി സ്വദേശി മരണമടഞ്ഞു. ഇടുക്കി മാങ്കുളം (ആനക്കുളം) പനക്കൽ പൗലോസിൻ്റെ മകൻ പ്രിൻസ് (35) ആണ് മരണമടഞ്ഞത്.കൊച്ചിയിൽ നിന്നും വന്നKL43 സി. 8982 നമ്പർ ലോറി പഞ്ചറായതിനെ തുടർന്ന് പൊയിൽക്കാവിൽ ലോറി നിർത്തി പരിശോധിക്കവെ കോഴിക്കോട് നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണമടയുകയായിരുന്നു കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്ണമ്മയാണ് അമ്മ: ഭാര്യ. നീതു, മക്കൾ: വിയാന്നി പ്രിൻസ്, പിയാലി പ്രിൻസ്.

Leave a Reply

Your email address will not be published. Required fields are marked *