KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാ ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍വദോഷശാന്തിക്കായി നവഗ്രഹപൂജ നടന്നു. വൈകീട്ട് സ്വാമി സുന്ദരാനന്ദജി മഹാരാജ് നവരാത്രി ആഘോഷം ഉദ്ഘാടനംചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ഡോ. കൃപാല്‍, പായിച്ചേരി കണ്ണന്‍ നായര്‍, പത്മനാഭന്‍ നായര്‍, മുരളീധരന്‍ കിടാവ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍, സത്യനാരായണന്‍, ഹരി നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ രാജന്‍ പൊയില്‍ക്കാവ് അവതരിപ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരി ആഘോഷത്തിന് മാറ്റുകൂട്ടി. രാത്രി പൊയില്‍ക്കാവ് ശ്രീ ദുര്‍ഗാദേവീ ക്ഷേത്ര കലാവേദിയുടെ നേതൃത്വത്തില്‍ ചെണ്ടമേള അരങ്ങേറ്റവും നടന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *