KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ബൈപാസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുo; മന്ത്രി ടി പി രാമകൃഷ്ണന്‍

പേരാമ്പ്ര : ടൗണിലെ ഗതാഗതത്തിരക്ക് പരിഹരിക്കാന്‍ പേരാമ്പ്ര ബൈപാസിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. റോഡിന്റെ നിര്‍മാണത്തിനായി 15 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അനുവദിക്കും.

2.768 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസിന് 5.61 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ 0.7 ഹെക്ടര്‍ സ്ഥലം വയലാണ്. വയല്‍ ഏറ്റെടുക്കാന്‍ 2008ലെ തണ്ണീര്‍തട സംരക്ഷണനിയമമനുസരിച്ച് നിരാക്ഷേപപത്രം ലഭിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിനോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശംനല്‍കി. ബൈപാസിനു പുറമെ ടൗണിന് ചുറ്റുമുള്ള റിങ് റോഡുകള്‍ വീതികൂട്ടുന്ന പ്രവൃത്തിയും അനുബന്ധമായി നടത്തും. മരക്കാടിതോട് നവീകരിക്കുന്നതോടൊപ്പം നടപ്പാതകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *