എന്‍.ജി.ഒ. അസോസിയേഷന് ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍
കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന് ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ ടൗണ്‍ഹാളില്‍ നടക്കും. പോള്‍തോമസ് നഗറില്‍ കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ. രാഘവന് എം.പി. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍. രവികുമാറും സംഘടനാ ചര്‍ച്ച ജന. സെക്രട്ടറി എന്‍.കെ. ബെന്നിയും ഉദ്ഘാടനം ചെയ്യും.