KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും സ്മാര്‍ട്ടാക്കാന്‍ പദ്ധതി

പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളും സ്മാര്‍ട്ടാക്കാന്‍ പദ്ധതി. മൂന്ന് വര്‍ഷത്തിനകം സ്കൂളുകളില്‍ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി മാറ്റുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ ഏഴ് സര്‍ക്കാര്‍ യു.പി. സ്കൂളുകളിലും 27 എയിഡഡ് യു.പി. സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറി സംവിധാനമൊരുക്കും.

ഇതിനായി എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍നിന്നും ഒന്നരലക്ഷം രൂപവീതം നല്‍കും. ഇത്രയും തുകതന്നെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റും പി.ടി.എ.യും ചേര്‍ന്ന് കണ്ടെത്തണം. അടുത്തവര്‍ഷം മണ്ഡലത്തിലെ മുഴുവന്‍ എല്‍.പി. സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് മുറി ഒരുക്കാന്‍ ഫണ്ട് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *