KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ കനത്ത മഴയിൽ മതിൽ തകർന്നു

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ 16-ാം വാർഡിൽ പോക്കളത്ത് നാരായണി അമ്മയുടെ പുരയിടത്തെ മതിൽ കനത്ത മഴയിൽ  തകർന്നു. 4 മാസം മുമ്പാണ് കരിങ്കല്ലും, ചെങ്കല്ലും ഉപയോഗിച്ച് പണി പൂർത്തിയാക്കിയത്. മതിലിന്റെ സമീപ ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. മുത്താമ്പി റോഡിനോട് ചേർന്ന് നിൽക്കുന്ന മതിലാണ് ഇടിഞ്ഞ് വീണത്. ബാക്കിയള്ള മതിലും അപകട ഭീഷണിയിലാണുള്ളത്. മഴ കനക്കുമ്പോൾ വീണ്ടും തകരുന്ന സ്ഥിതിയുണ്ടായാൽ മുത്താമ്പി റോഡിലെ ഗാതാഗതത്തെ തന്നെ ബാധിക്കുമെന്നാണ് കരുതുന്നത്. ഉയരമുള്ള പറമ്പായത്കാരണം അപകട സാധ്യതയും കൂടുതലാണ്, വീടും മതിലും തമ്മിൽ 5 മീറ്ററിൻ്റെ അകലം മാത്രമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *