KOYILANDY DIARY

The Perfect News Portal

പുന്നോൽ ഹരിദാസൻ കൊലപാതകം: പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊയിലാണ്ടി: തലശ്ശേരി പുന്നോൽ ആർ.എസ്സ്.എസ്സ്. ക്രിമിനൽ സംഘം മത്സ്യ തൊഴിലാളിയായ ഹരിദാസിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മായിൻ കടപ്പുറത്ത് നടന്ന ഏരിയാതല പ്രതിഷേധം യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ, യു.കെ. പവിത്രൻ, സഫീർ വി.സി. എന്നിവർ സംസാരിച്ചു. എ. കോരപ്പുഴയിൽ നടന്ന പ്രതിഷേധ ജ്വാലക്ക് രാജൻ, ഹരിദാസൻ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *