KOYILANDY DIARY.COM

The Perfect News Portal

പുതുവൈപ്പ് സമരം; പ്രതിഷേധക്കാരുമായി ബുധനാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്തും

കൊച്ചി: പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്താണ് ചര്‍ച്ച.

ഐഒസിയുടെ എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരക്കാര്‍ പ്രതിഷേധത്തിലാണ്. ഇന്ന് പ്രതിഷേധക്കാര്‍ പ്‌ളാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി സംഘര്‍ഷം ഉണ്ടായിരുന്നു.

പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!