പുതുതായി രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്കി സൗദി അറേബ്യ
പുതുതായി രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആറ് വാക്സിനുകള്‍ക്കാണ് ഔദ്യോഗിക അംഗീകാരമായത്.
ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച മറ്റ് കൊവിഡ് വാക്സിനുകള്‍. കൊവിഡ് പ്രതിരോധത്തില്‍ ഇവ രണ്ടും സുരക്ഷിതത്വവും ഫലപ്രാപ്തിയും നല്‍കുന്നുവെന്ന രാജ്യാന്തര പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. രണ്ട് വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നതിന് നേരത്തെ അധികൃതര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ഡോസുകള്‍ക്കിടയില്‍ മൂന്നാഴ്ച ഇടവേളയുണ്ടാകണമെന്നതാണ് നിബന്ധന.
കൊവിഡ് ബാധയില്‍ നിന്ന് മുക്തരായവര്‍ ഒരു ഡോസ് വാക്സീന് സ്വീകരിച്ചാലും ‘ഇമ്യുണ്’ സ്റ്റാറ്റസ് ലഭിക്കും. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം രാജ്യത്ത് ജനസംഖ്യയുടെ ഏകദേശം 62.05 ശതമാനം ആദ്യ ഡോസും 37.70 ശതമാനം രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒമ്ബതിനകം ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കാനുള്ള യജ്ഞത്തിലാണിപ്പോള്‍ സൗദി അറേബ്യ.
അതേസമയം, ഇന്ത്യക്കാര്‍ക്ക് ഉപാധികളോടെ രാജ്യത്ത് പ്രവേശനം അനുവദിച്ചിരുന്നു.സൗദിയില്‍ നിന്ന് വാക്സീന് സ്വീകരിച്ച, താമസവീസക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക. സൗദി വിദേശകാര്യമന്ത്രാലയമാണ് എംബസികള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്.